Friday, July 29, 2011

നാളേയ്ക്കിത്തിരി ഊര്‍ജ്ജം

നാം ഉപയോഗിക്കുന്ന ഊര്‍ജങ്ങളില്‍ പ്രധാനം വൈദ്യുതോര്‍ജമാണ്.
അതിനാല്‍ വൈദ്യുതി സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ഊര്‍ജ്ജ സംരക്ഷണം.
ഇതിനായി പൊതുവിദ്യാഭ്യാസവകുപ്പും, വൈദ്യുതബോര്‍ഡും, എനര്‍ജിമാനേജ്മെന്റ് സെന്ററും
നാളേയ്ക്കിത്തിരി ഊര്‍ജ്ജം എന്ന പരിപാടി സംഘടിപ്പിക്കുന്നു. 2011 ആഗസ്റ്റ് 1 മുതല്‍ 2012 മെയ് വരെയാണ് പരിപാടിയുടെ കാലാവധി. 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ വീട്ടിലെ വൈദ്യുതി സംരക്ഷിച്ചുകൊണ്ട് നടത്തുന്ന പരിപാടിയാണിത്. 50 പേരുള്ള ഊര്‍ജസംരക്ഷണസേന ഇതിനായി രൂപീകരിച്ചു കഴിഞ്ഞു.
ഇവരില്‍ ഏറ്റവും മികച്ച ഊര്‍ജസംരക്ഷണം നടത്തുന്ന 3 വിദ്യാര്‍ഥികള്‍ക്ക 500 രൂപ, 300 രൂപ, 200 രൂപ ക്രമത്തില്‍ സമ്മാനവും നല്‍കും. പദ്ധതിയുടെ ഭാഗമായി 26-07-2011 ഉച്ചയ്ക്ക് സയന്‍സ് ലാബില്‍വച്ച് ഊര്‍ജസംരക്ഷണത്തെകുറിച്ചും വൈദ്യുതി മീറ്റര്‍ റീഡിംഗ് എടുക്കുന്നതിനെ കുറിച്ചും KSEB എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ. പത്മകുമാര്‍ സാറിന്റെ നേതൃത്വത്തില്‍ ക്ലാസ് നടന്നു.

No comments: