Thursday, May 31, 2012

ശുക്രസംതരണം (Transit of Venus)


ശുക്രസംതരണം (Transit of Venus)


2012 ജൂണ്‍ 6-ാം തീയതി രാവിലെ ഈ നൂറ്റാണ്ടിലെ വളരെ സുന്ദരമായ ഒരു ആകാശകാഴ്ചയ്ക്ക് വേദിയൊരുങ്ങുകയാണ്.ഇനി നൂറ്റിയഞ്ചരക്കൊല്ലത്തിനു ശേഷം മാത്രം നടക്കുന്ന ആ അപൂര്‍വ്വ കാഴ്ചയണ് ശുക്രസംതരണം (Transit of Venus). സൗരയൂഥത്തിലെ തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടു പോലെ കടന്നു പോകുന്ന ഈ പ്രതിഭാസം ഭൂമിയില്‍ നിന്ന് നമുക്കു കാണാം....
സംതരണവും ഗ്രഹണവും
ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറക്കുകയും ചെയ്യുന്നതാണ് സൂര്യഗ്രഹണം (Solar Eclipse). സൂര്യനും ചന്ദ്രനും വലിപ്പത്തില്‍ വലിയവ്യത്യാസമുണ്ടെങ്കിലും ചന്ദ്രന്‍ ഭൂമിയോടടുത്തായതിനാല്‍ ഗ്രഹണം പൂര്‍ണ്ണമായോ ഭാഗികമായോ സൂര്യനെ മറക്കുന്നു.
വളരെ ചെറിയഗോളം സൂര്യനുമുന്നിലൂടെ കടന്നുപോകുന്നതാണ് സംതരണം (Transit).
ഭൂമിയും ശുക്രനും ഒരേവലിപ്പമാണെങ്കിലും ശുക്രന്‍ ഭൂമിയില്‍ നിന്ന് വളരെ അകലെയായതിനാല്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ പോകുന്നതായേ നമുക്കുതോന്നൂ.