Friday, December 17, 2010

ശാസ്ത്രമേളയില്‍ വീണ്ടും.........

ഈ വര്‍ഷത്തെ ഉപജില്ല ശാസ്ത്രമേളയില്‍ റണ്ണേഴ്സ് അപ്പ് നമ്മുടെ വിദ്യാലയം.......

Improvised Experiments 1st - Ansiya. M. A. -10 B
- Sen Rossario Albino. A. R. -10 B

Still Model 2nd - Krishnakumar. T. M. - 10F
- Naveen. M. -10 F

Science Magazine - 2nd

Research type Project - UP - 1st - Avinash . C. B 7 B
Harikrishna 7 H

Working Model - UP - 3rd -

Saturday, October 30, 2010

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക്









പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന
ഹരിതവിദ്യാലയം എന്ന പേരിലുള്ള റിയാലിറ്റി ഷോയിലേക്ക് നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു........

Thursday, September 2, 2010

സയന്‍സ് എക്സിബിഷന്‍

സ്കൂള് തല സയന്‍സ് എക്സിബിഷന്‍ സെപ്തംബര്‍ ആറാം തീയതി തിങ്കളാഴ്ച നടത്തുന്നു......
എല്ലാവരും തയ്യാറായി വരിക.......

Monday, August 9, 2010

ഹിരോഷിമ ദിനം

ഈ വര്‍ഷത്തെ ഹിരോഷിമ ദിനം പോസ്റ്റര്‍ രചന, ഡിജിറ്റല്‍ പെയിന്റിംഗ്, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നിവയോടെ വിപുലമായി ആചരിച്ചു....

Tuesday, June 29, 2010

ജൂലൈ 2 ശാസ്ത്രി സാര്‍ ദിനം

സ്ക്കുള്‍ സ്ഥാപകന്‍ ഡോ. പി. ആര്‍. ശാസ്ത്രി സാറിന്റെ അനുസ്മരണ ദിനമാണ് ജൂലൈ 2

Friday, May 7, 2010

World Environment Day - 2010


Celebrate World Environment Day........

Save Our Planet........


MANY SPECIES, ONE PLANET, ONE FUTURE

Saturday, February 27, 2010

ദേശീയ ശാസ്ത്രദിനം







ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമാണ്.
പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍, രാമന്‍പ്രഭാവം കണ്ടുപിടിച്ചദിനമാണ് ഫെബ്രുവരി 28.
വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം പകരുക. ശാസ്ത്രകൗതുകം ഉണ്ടാക്കുക.
ശാസ്ത്രീയമായി ചിന്തിക്കാന്‍ ശീലിപ്പിക്കുക. സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുക എന്നിവ
ശാസ്ത്രദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്.
ആകാശനീലിമയുടെയും സമുദ്രനീലിമയുടെയും രഹസ്യം അനാവരണം ചെയ്യുന്ന
പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെ വിശദീകരിക്കുന്നതാണ് രാമന്‍പ്രഭാവം.
വിസരണം- പ്രകാശം ഒരുമാധ്യമത്തിലൂടെ കടന്നുപോകുമ്പോഴുള്ള ക്രമരഹിതവും ഭാഗികവുമായുള്ള പ്രതിഫലനം





Friday, February 26, 2010

കൃഷ്ണേന്ദു......ഇന്‍കള്‍കേറ്റ്....



കേരളസംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കിയിരിക്കുന്ന ഇന്‍കള്‍കേറ്റ് സ്കോളര്‍ഷിപ്പ് നമ്മുടെ സയന്‍സ് ക്ളബ്ബ് അംഗമായ കൃഷ്ണേന്ദുവിന് ലഭിച്ചിരിക്കുന്നു. സംസ്ഥാനമാകെ എട്ടാം ക്ലാസില്‍ പഠിക്കുന്ന 62 വിദ്യാര്‍ത്ഥികള്‍ക്കാണ്

ഈ സ്കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് ആകെ മൂന്ന് പേരാണ് ഉള്ളത്. അതില്‍ ആലുവ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് കൃഷ്ണേന്ദു മാത്രം. 2 റൗണ്ടുകളിലായി നടന്ന സെലക്ഷനില്‍ നിന്നാണ് ഇത് ലഭിച്ചത്.
വിവിധ യൂണിവേഴ്സിറ്റികളിലെ ശാസ്ത്രജ്ഞരുടെ ക്ലാസുകള്‍, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലേക്കുള്ള ക്ഷണം, ഇന്ത്യയിലെ വിവിധ ശാസ്ത്രകേന്ദ്രങ്ങളിലേക്കുള്ള പഠനയാത്രകള്‍, തുടങ്ങി ശാസ്ത്രജ്ഞയാകാനുള്ള എല്ലാ പരിശീലനവും ഇതിന്റെഭാഗമായി കൃഷ്ണേന്ദുവിന് ലഭിച്ചുകൊണ്ടിരിക്കുന്നു.
കൃഷ്ണേന്ദുവിന് എല്ലാഭാവുകങ്ങളൂം നേരുന്നു............

Wednesday, January 20, 2010

സംസ്ഥാന തല വിജയികള്‍ക്ക് അനുമോദനങ്ങള്‍

ടെക്നോപാര്‍ക്കില്‍ വച്ചു നടന്ന
ഐ.ടി.പ്രൊജക്റ്റ് മത്സരത്തില്‍ നമിതയ്ക്ക് മൂന്നാം സ്ഥാനം...........

തൃശൂര് വച്ചു നടന്ന ശാസ്ത്രമേളയില്‍
സുമന്‍-സഞ്ചു ടീമിന് A ഗ്രേഡ്
മിഥുന്‍ പ്രദീപ്-കൃഷ്ണകുമാര്‍ ടീമിന് C ഗ്രേഡ്