Saturday, February 27, 2010

ദേശീയ ശാസ്ത്രദിനം







ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമാണ്.
പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍, രാമന്‍പ്രഭാവം കണ്ടുപിടിച്ചദിനമാണ് ഫെബ്രുവരി 28.
വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം പകരുക. ശാസ്ത്രകൗതുകം ഉണ്ടാക്കുക.
ശാസ്ത്രീയമായി ചിന്തിക്കാന്‍ ശീലിപ്പിക്കുക. സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുക എന്നിവ
ശാസ്ത്രദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്.
ആകാശനീലിമയുടെയും സമുദ്രനീലിമയുടെയും രഹസ്യം അനാവരണം ചെയ്യുന്ന
പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെ വിശദീകരിക്കുന്നതാണ് രാമന്‍പ്രഭാവം.
വിസരണം- പ്രകാശം ഒരുമാധ്യമത്തിലൂടെ കടന്നുപോകുമ്പോഴുള്ള ക്രമരഹിതവും ഭാഗികവുമായുള്ള പ്രതിഫലനം





Friday, February 26, 2010

കൃഷ്ണേന്ദു......ഇന്‍കള്‍കേറ്റ്....



കേരളസംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കിയിരിക്കുന്ന ഇന്‍കള്‍കേറ്റ് സ്കോളര്‍ഷിപ്പ് നമ്മുടെ സയന്‍സ് ക്ളബ്ബ് അംഗമായ കൃഷ്ണേന്ദുവിന് ലഭിച്ചിരിക്കുന്നു. സംസ്ഥാനമാകെ എട്ടാം ക്ലാസില്‍ പഠിക്കുന്ന 62 വിദ്യാര്‍ത്ഥികള്‍ക്കാണ്

ഈ സ്കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് ആകെ മൂന്ന് പേരാണ് ഉള്ളത്. അതില്‍ ആലുവ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് കൃഷ്ണേന്ദു മാത്രം. 2 റൗണ്ടുകളിലായി നടന്ന സെലക്ഷനില്‍ നിന്നാണ് ഇത് ലഭിച്ചത്.
വിവിധ യൂണിവേഴ്സിറ്റികളിലെ ശാസ്ത്രജ്ഞരുടെ ക്ലാസുകള്‍, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലേക്കുള്ള ക്ഷണം, ഇന്ത്യയിലെ വിവിധ ശാസ്ത്രകേന്ദ്രങ്ങളിലേക്കുള്ള പഠനയാത്രകള്‍, തുടങ്ങി ശാസ്ത്രജ്ഞയാകാനുള്ള എല്ലാ പരിശീലനവും ഇതിന്റെഭാഗമായി കൃഷ്ണേന്ദുവിന് ലഭിച്ചുകൊണ്ടിരിക്കുന്നു.
കൃഷ്ണേന്ദുവിന് എല്ലാഭാവുകങ്ങളൂം നേരുന്നു............