Friday, July 29, 2011

നാളേയ്ക്കിത്തിരി ഊര്‍ജ്ജം

നാം ഉപയോഗിക്കുന്ന ഊര്‍ജങ്ങളില്‍ പ്രധാനം വൈദ്യുതോര്‍ജമാണ്.
അതിനാല്‍ വൈദ്യുതി സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ഊര്‍ജ്ജ സംരക്ഷണം.
ഇതിനായി പൊതുവിദ്യാഭ്യാസവകുപ്പും, വൈദ്യുതബോര്‍ഡും, എനര്‍ജിമാനേജ്മെന്റ് സെന്ററും
നാളേയ്ക്കിത്തിരി ഊര്‍ജ്ജം എന്ന പരിപാടി സംഘടിപ്പിക്കുന്നു. 2011 ആഗസ്റ്റ് 1 മുതല്‍ 2012 മെയ് വരെയാണ് പരിപാടിയുടെ കാലാവധി. 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ വീട്ടിലെ വൈദ്യുതി സംരക്ഷിച്ചുകൊണ്ട് നടത്തുന്ന പരിപാടിയാണിത്. 50 പേരുള്ള ഊര്‍ജസംരക്ഷണസേന ഇതിനായി രൂപീകരിച്ചു കഴിഞ്ഞു.
ഇവരില്‍ ഏറ്റവും മികച്ച ഊര്‍ജസംരക്ഷണം നടത്തുന്ന 3 വിദ്യാര്‍ഥികള്‍ക്ക 500 രൂപ, 300 രൂപ, 200 രൂപ ക്രമത്തില്‍ സമ്മാനവും നല്‍കും. പദ്ധതിയുടെ ഭാഗമായി 26-07-2011 ഉച്ചയ്ക്ക് സയന്‍സ് ലാബില്‍വച്ച് ഊര്‍ജസംരക്ഷണത്തെകുറിച്ചും വൈദ്യുതി മീറ്റര്‍ റീഡിംഗ് എടുക്കുന്നതിനെ കുറിച്ചും KSEB എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ. പത്മകുമാര്‍ സാറിന്റെ നേതൃത്വത്തില്‍ ക്ലാസ് നടന്നു.

Sunday, July 10, 2011

അന്താരാഷ്ട്രരസതന്ത്രവര്‍ഷം










അന്താരാഷ്ട്രരസതന്ത്രവര്‍ഷത്തോടനുബന്ധിച്ച് മാഡംക്യൂറിയുടെ ജന്മദിനത്തില്‍
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
രസമുള്ള രസതന്ത്രപരീക്ഷണങ്ങള്‍ നടത്തി.
ഹെഡ്മിസ്ട്രസ് ശ്രീമതി. P.R.ലത പരിപാടി ഉദ്ഘാടനം ചെയ്തു.
ദീപ്തി ടീച്ചര്‍, ബിന്ദി ടീച്ചര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കൃഷ്ണേന്ദു, സ്വാതി, ശ്രീരഞ്ച്, സുബിന്‍, കൃഷ്ണനുണ്ണി, എന്നിവര്‍ പരീക്ഷണങ്ങള്‍ അവതരിപ്പിച്ചു.

Saturday, July 2, 2011

ഡോ. പി. ആര്‍. ശാസ്ത്രി 13ം അനുസ്മരണ സമ്മേളനം













സ്ക്കുള്‍ സ്ഥാപകനായ ഡോ. പി. ആര്‍. ശാസ്ത്രി സാറിന്റെ 13-ം അനുസ്മരണസമ്മേളനം സ്കൂള്‍ഹാളില്‍ വച്ചു നടന്നു.
പറവൂര്‍ MLA, ശ്രീ. V.D.സതീശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹു. യോഗം കൗണ്‍സിലര്‍ ശ്രീ. A.B. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ വച്ച് സ്ക്കുളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാസിക സംസ്കൃതിയുടെ പ്രകാശനവും നടന്നു.

ജൂണ്‍ മാസത്തെ പ്രവര്‍ത്തനങ്ങള്‍.....

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി സൗഹൃദ പോസ്റ്ററുകള്‍ തുണിയില്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു.
70 കുട്ടികള്‍ പോസ്റ്ററുകള്‍ തയ്യാറാക്കി.

ജൂണ്‍ 21 കണ്ടല്‍ വനവല്‍ക്കരണവും സംരക്ഷണവും
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കെടാമംഗലത്ത് നടത്തി.

ജൂണ്‍ 19 വായന ദിനത്തോടനുബന്ധിച്ച് വിവിധ രചനാമത്സരങ്ങള്‍, മാസികാ പ്രകാശനം എന്നിവയും
സംഘടിപ്പിച്ചു.