ജില്ലാ ഐ. ടി. മേളയിലും ശാസ്ത്രമേളയിലും പ്രൊജക്ടില്‍ സമ്മാനം കരസ്ഥമാക്കിയ പെരുകുന്ന കൊതുകും വളരുന്ന വ്യവസായവും എന്ന നമിതയുടെ പ്രൊജക്ടിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ബ്ലോഗിലേക്കു് ഇവിടെ ക്ലിക്ക് ചെയ്യുക......
പറവൂര്ഉപജില്ലശാസ്ത്രമേളയിലും- ഐടിമേളയിലും ഓവറോള്ചാമ്പ്യന്ഷിപ്പ്പറവൂര്എസ്. എന്‍. വി. സംസ്കൃതസ്കൂളിന്......... ആശംസകള്‍.......
ഐ. ടിമേള
മിഥുന്‍ലാല്‍. കെ.എം. - ഡിജിറ്റല്‍ പെയിന്റിംഗ് ഫസ്റ്റ്
നമിത. സി. ബി. - പ്രൊജക്ട് ഫസ്റ്റ്
അഭിജിത്ത്. - പ്രോഗ്രാമിംഗ് തേര്‍ഡ്
ശാസ്ത്രമേള
സ്റ്റില്‍ മോഡല്‍ ഫസ്റ്റ് -കൃഷ്ണകുമാര്‍, മിഥുന് പ്രദീപ്കുമാര്‍
പ്രോജക്ട് ഫസ്റ്റ്- നമിത. സി.ബി., ശ്രുതികൃഷ്ണ
ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് ഫസ്റ്റ്- സുമന്. എം. എസ്, സന്ജുമോന്. ഇ. എസ്
സയന്‍സ് മാഗസിന് സെക്കന്‍ഡ് - മിഥുന്‍ലാല്‍. കെ. എം & ടീം സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്
നവംബര്‍ 23,24 തീയതികളിലായി കൊല്ലത്തുവച്ചു നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ആലുവ വിദ്യാഭ്യാസജില്ലയെ പ്രതിനിധീകരിച്ച് നമ്മുടെ സ്ക്കൂളിലെ 8 G യിലെ സുബിന് സുധീര്‍ പ്രൊജക്ട് അവതരിപ്പിക്കുന്നു. മറ്റ് ടീം അംഗങ്ങള്‍ - കൃഷ്ണനുണ്ണി - സുദര്ശന്ദേവ് - കൃഷ്ണേന്ദു - സ്വാതി
ടീച്ചര്‍ ഗൈഡ് - എന്‍. എസ്. മഞ്ജു ടീച്ചര്‍..........
സെപ്ടംബര്‍ പതിനാറു അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുകയാണ്....... ഇതിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രബന്ധ രചന മത്സരം സെപ്ടംബര്‍ ഇരുപത്തി രണ്ടാം തീയതി ചൊവ്വാഴ്ച നടത്തുന്നു..... എല്ലാവരെയും സ്നേഹപൂരവം ക്ഷണിക്കുന്നു.
തിന്മയുടെ തീജ്വാലകലുയര്ന്ന ഹിരോഷിമയുടേയും നാഗസാക്കിയുടെയും ദുരന്ത സ്മരണകളുമായി ഒരു ആഗസ്റ്റ് കൂടി വരുന്നു....... സടാക്കോ സസാകി എന്ന പന്ത്രണ്ടു കാരിയുടെ ആത്മവിശ്വാസത്തിന്റെ നനവൂറുന്ന ഓര്‍മകളുമായി ...... യുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കാം.... വിശ്വശാന്തിക്കായി നമുക്കു പ്രയത്നിക്കാം.....
ഈ നൂറ്റാണ്ടിലെ സമ്പൂര്‍ണ സൂര്യ ഗ്രഹണം ജൂലായ് ഇരുപത്ത്തിരണ്ടിനാണ് ........ സൂര്യ ഗ്രഹനത്തോടനുബന്ധിച്ചു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ ജൂലായ് ഇരുപത്തി ഒന്നുമുതല്‍ ഇരുപത്തി മൂന്നു വരെ ഭോപ്പാലില്‍ വച്ചു നടക്കുന്ന സൂര്യ ഗ്രഹണ നിരീക്ഷണ കാംപിലേക്ക് നമ്മുടെ സയന്‍സ് ക്ലബ് അംഗങ്ങളായ കഷ്യപ് വിഷ്ണു, മിഥുന് പ്രദീപ്കുമാര്‍ എന്നിവരെ ക്ഷണിച്ചിരിക്കുന്നു....
പ്രോജക്റ്റിന്റെ ഭാഗമായുള്ള സെമിനാര്‍ ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ ശ്രീ എം വി ഷാജി സാര്‍ നിര്‍വഹിച്ചു. ഹെട്മിസ്ട്രസ് ശ്രീമതി കെ വി ഐഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക ലത ടീച്ചര്‍ മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
പറവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ശ്രീ ജോജി.പി.ജോണ്‍ , ശ്രീ ശിവന് എന്നിവര്‍ സെമിനാര്‍ നയിച്ചു.
നമ്മുടെ വിദ്യാലയത്തിലെ എസ് എന്‍ വി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ചെയ്തുകൊണ്ടിരിക്കുന്ന രണ്ടു പ്രോജക്ടുകള്‍ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രോജക്ടുകളില്‍ ഒന്ന് - "പറവൂര്‍ നഗരത്തിലെ റോഡ് ഗതാഗതം, വാഹനങ്ങളുടെ അവസ്ഥ, മറു പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു പഠനം " എന്നതാണ് . പ്രോജക്ടിന്റെ ഭാഗമായി, ഈ വര്‍ഷത്തെ ദേശീയ ട്രാഫിക് വാരാചരണത്തൊടനുബന്ധിച് ട്രാഫിക് സുരക്ഷയെക്കുറിച്ച് ഒരു സെമിനാര്‍ ഇന്നു ഉച്ചയ്ക്ക് രണ്ടു മണിക്ക് ലൈബ്രറി ഹാളില്‍ വച്ചു നടക്കുന്നു. പരവൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാര്‍ നയിക്കുന്നു. എല്ലാവരെയും സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു.