ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമാണ്. പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍, രാമന്‍പ്രഭാവം കണ്ടുപിടിച്ചദിനമാണ് ഫെബ്രുവരി 28. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രബോധം പകരുക. ശാസ്ത്രകൗതുകം ഉണ്ടാക്കുക. ശാസ്ത്രീയമായി ചിന്തിക്കാന്‍ ശീലിപ്പിക്കുക. സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുക എന്നിവ ശാസ്ത്രദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്. ആകാശനീലിമയുടെയും സമുദ്രനീലിമയുടെയും രഹസ്യം അനാവരണം ചെയ്യുന്ന പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെ വിശദീകരിക്കുന്നതാണ് രാമന്‍പ്രഭാവം. വിസരണം- പ്രകാശം ഒരുമാധ്യമത്തിലൂടെ കടന്നുപോകുമ്പോഴുള്ള ക്രമരഹിതവും ഭാഗികവുമായുള്ള പ്രതിഫലനം
കേരളസംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കിയിരിക്കുന്ന ഇന്‍കള്‍കേറ്റ് സ്കോളര്‍ഷിപ്പ് നമ്മുടെ സയന്‍സ് ക്ളബ്ബ് അംഗമായ കൃഷ്ണേന്ദുവിന് ലഭിച്ചിരിക്കുന്നു. സംസ്ഥാനമാകെ എട്ടാം ക്ലാസില്‍ പഠിക്കുന്ന 62 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് ആകെ മൂന്ന് പേരാണ് ഉള്ളത്. അതില്‍ ആലുവ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് കൃഷ്ണേന്ദു മാത്രം. 2 റൗണ്ടുകളിലായി നടന്ന സെലക്ഷനില്‍ നിന്നാണ് ഇത് ലഭിച്ചത്. വിവിധ യൂണിവേഴ്സിറ്റികളിലെ ശാസ്ത്രജ്ഞരുടെ ക്ലാസുകള്‍, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലേക്കുള്ള ക്ഷണം, ഇന്ത്യയിലെ വിവിധ ശാസ്ത്രകേന്ദ്രങ്ങളിലേക്കുള്ള പഠനയാത്രകള്‍, തുടങ്ങി ശാസ്ത്രജ്ഞയാകാനുള്ള എല്ലാ പരിശീലനവും ഇതിന്റെഭാഗമായി കൃഷ്ണേന്ദുവിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കൃഷ്ണേന്ദുവിന് എല്ലാഭാവുകങ്ങളൂം നേരുന്നു............
ജില്ലാ ഐ. ടി. മേളയിലും ശാസ്ത്രമേളയിലും പ്രൊജക്ടില്‍ സമ്മാനം കരസ്ഥമാക്കിയ പെരുകുന്ന കൊതുകും വളരുന്ന വ്യവസായവും എന്ന നമിതയുടെ പ്രൊജക്ടിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ബ്ലോഗിലേക്കു് ഇവിടെ ക്ലിക്ക് ചെയ്യുക......
പറവൂര്ഉപജില്ലശാസ്ത്രമേളയിലും- ഐടിമേളയിലും ഓവറോള്ചാമ്പ്യന്ഷിപ്പ്പറവൂര്എസ്. എന്‍. വി. സംസ്കൃതസ്കൂളിന്......... ആശംസകള്‍.......
ഐ. ടിമേള
മിഥുന്‍ലാല്‍. കെ.എം. - ഡിജിറ്റല്‍ പെയിന്റിംഗ് ഫസ്റ്റ്
നമിത. സി. ബി. - പ്രൊജക്ട് ഫസ്റ്റ്
അഭിജിത്ത്. - പ്രോഗ്രാമിംഗ് തേര്‍ഡ്
ശാസ്ത്രമേള
സ്റ്റില്‍ മോഡല്‍ ഫസ്റ്റ് -കൃഷ്ണകുമാര്‍, മിഥുന്‍ പ്രദീപ്കുമാര്‍
പ്രോജക്ട് ഫസ്റ്റ്- നമിത. സി.ബി., ശ്രുതികൃഷ്ണ
ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് ഫസ്റ്റ്- സുമന്‍. എം. എസ്, സന്‍ജുമോന്‍. ഇ. എസ്
സയന്‍സ് മാഗസിന്‍ സെക്കന്‍ഡ് - മിഥുന്‍ലാല്‍. കെ. എം & ടീം സംസ്ഥാന ബാലശാസ്ത്ര കോണ്ഗ്രസ്
നവംബര്‍ 23,24 തീയതികളിലായി കൊല്ലത്തുവച്ചു നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ആലുവ വിദ്യാഭ്യാസജില്ലയെ പ്രതിനിധീകരിച്ച് നമ്മുടെ സ്ക്കൂളിലെ 8 G യിലെ സുബിന്‍ സുധീര്‍ പ്രൊജക്ട് അവതരിപ്പിക്കുന്നു. മറ്റ് ടീം അംഗങ്ങള്‍ - കൃഷ്ണനുണ്ണി - സുദര്‍ശന്‍ദേവ് - കൃഷ്ണേന്ദു - സ്വാതി
ടീച്ചര്‍ ഗൈഡ് - എന്‍. എസ്. മഞ്ജു ടീച്ചര്‍..........
സെപ്ടംബര് പതിനാറു അന്താരാഷ്ട്ര ഓസോണ് ദിനം ആചരിക്കുകയാണ്....... ഇതിന്റെ ഭാഗമായി സയന്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഒരു പ്രബന്ധ രചന മത്സരം സെപ്ടംബര് ഇരുപത്തി രണ്ടാം തീയതി ചൊവ്വാഴ്ച നടത്തുന്നു..... എല്ലാവരെയും സ്നേഹപൂരവം ക്ഷണിക്കുന്നു.