Friday, March 6, 2009

സ്കൂള്‍ ക്യാമ്പസിന്റെ ജൈവ-ഭൌതിക മാപ്പിംഗ്




കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ച മറ്റൊരു പ്രൊജക്ടാണ് , സ്കൂള്‍ ക്യാമ്പസിന്റെയും പരിസരത്തെയും ജൈവ ഭൌതിക മാപ്പിംഗ്


സ്കൂളിന്റെ ഭൌതികവും ജൈവികവുമായ അവസ്ഥ അറിയുക , മാപ്പ് തയ്യാറാക്കുക,


ജല ഉപഭോഗം , വൈദ്യുത ഉപഭോഗം, വെസ്റ്റ് മാനെജ്മെന്റ് , ദിസ്സാസ്റെര്‍ മാനെജ്മെന്റ്


എന്നിവ പഠനത്തില്‍ ഉള്‍പ്പെടുന്നു....

Wednesday, January 21, 2009

ട്രാഫിക് സെമിനാര്‍




പ്രോജക്റ്റിന്റെ ഭാഗമായുള്ള സെമിനാര്‍ ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ ശ്രീ എം വി ഷാജി സാര്‍ നിര്‍വഹിച്ചു. ഹെട്മിസ്ട്രസ് ശ്രീമതി കെ വി ഐഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക ലത ടീച്ചര്‍ മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
പറവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ശ്രീ ജോജി.പി.ജോണ് , ശ്രീ ശിവന്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.

Sunday, January 4, 2009

ട്രാഫിക് വാരാചരണം

നമ്മുടെ വിദ്യാലയത്തിലെ എസ് എന്‍ വി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ചെയ്തുകൊണ്ടിരിക്കുന്ന രണ്ടു പ്രോജക്ടുകള്‍ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രോജക്ടുകളില്‍ ഒന്ന്‍ - "പറവൂര്‍ നഗരത്തിലെ റോഡ് ഗതാഗതം, വാഹനങ്ങളുടെ അവസ്ഥ, മറു പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു പഠനം " എന്നതാണ് . പ്രോജക്ടിന്റെ ഭാഗമായി, ഈ വര്‍ഷത്തെ ദേശീയ ട്രാഫിക് വാരാചരണത്തൊടനുബന്ധിച് ട്രാഫിക് സുരക്ഷയെക്കുറിച്ച് ഒരു സെമിനാര്‍ ഇന്നു ഉച്ചയ്ക്ക് രണ്ടു മണിക്ക് ലൈബ്രറി ഹാളില്‍ വച്ചു നടക്കുന്നു. പരവൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാര്‍ നയിക്കുന്നു. എല്ലാവരെയും സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു.

എന്ന്

സെക്രട്ടറി
എസ് എന്‍ വി സയന്‍സ് ക്ലബ്ബ്

Monday, October 6, 2008

ദര്പ്പണം - മിനി മാഗസിന് പ്രകാശനം


എസ് എന് വി സയന്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് തയ്യാറാക്കിയ കൊച്ചു ശാസ്ത്ര മാസികയുടെ പ്രകാശനം ബഹുമാനപ്പെട്ട പ്രിന്സിപ്പാള് ശ്രീ എം വി ഷാജി സാര് നിരവഹിച്ചു .....ഹെട്മിസ്ട്രെസ്സ് ശ്രീമതി കെ വി ഐഷ അധ്യക്ഷത വഹിച്ചു.ശ്രീമതി പി ആര് ലത , ശ്രീമതി സി ആര് ബീന എന്നിവര് സംസാരിച്ചു.

Friday, October 3, 2008

പൊക്കാളി പ്രോജക്റ്റ്








ഏഴിക്കര പഞ്ചായത്തിലെ പൊക്കാളി കൃഷി രീതിയും അവിടുത്തെ ജൈവവൈവിധ്യവും ഒരു പഠനം എണ്ണ വിഷയത്തില്‍ സയന്‍സ് ക്ലബ്ബ് അങ്ങന്ങള്‍ ചെയ്ത പ്രോജക്റ്റ് സംസ്ഥാന ബാലശാസ്ത്ര കോണ്ഗ്രസ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ , എന്നിവയ്ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു.








Tracked by Histats.com

Friday, August 8, 2008

Hiroshima Day





ഹിരോഷിമ ദിനാചരണത്തൊടനുബന്ധിച്ചു നടന്ന പരിപാടികള്

ഇരുപത് ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള കാന് വാസില് യുദ്ധത്തിനെതിരെ വികാരം പ്രകടിപ്പിക്കുന്ന ഒരു പെയിന്റിംഗ് ആറു കലാകാരന്മാര് ചേര്ന്നു നിര്മ്മിച്ചു.
അജിത് സി ആര്, അര്ജുന് പി ബി, ഗോകുല് പ്രകാശ്, മിഥുന് ലാല്, കൃഷ്ണപ്രിയ, അഞ്ചു എന്നിവരാണു ആ കലാകാരന്മാര്..........

സടാക്കോ കൊക്ക് നിര്മ്മാണം ആയിരുന്നു മറ്റൊരു പരിപാടി

chandrayan

on july 21st the moon victory day celebrated...
cd film show, astronomy quiz, debate were the programs.........