Sunday, January 4, 2009

ട്രാഫിക് വാരാചരണം

നമ്മുടെ വിദ്യാലയത്തിലെ എസ് എന്‍ വി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ചെയ്തുകൊണ്ടിരിക്കുന്ന രണ്ടു പ്രോജക്ടുകള്‍ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രോജക്ടുകളില്‍ ഒന്ന്‍ - "പറവൂര്‍ നഗരത്തിലെ റോഡ് ഗതാഗതം, വാഹനങ്ങളുടെ അവസ്ഥ, മറു പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു പഠനം " എന്നതാണ് . പ്രോജക്ടിന്റെ ഭാഗമായി, ഈ വര്‍ഷത്തെ ദേശീയ ട്രാഫിക് വാരാചരണത്തൊടനുബന്ധിച് ട്രാഫിക് സുരക്ഷയെക്കുറിച്ച് ഒരു സെമിനാര്‍ ഇന്നു ഉച്ചയ്ക്ക് രണ്ടു മണിക്ക് ലൈബ്രറി ഹാളില്‍ വച്ചു നടക്കുന്നു. പരവൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാര്‍ നയിക്കുന്നു. എല്ലാവരെയും സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു.

എന്ന്

സെക്രട്ടറി
എസ് എന്‍ വി സയന്‍സ് ക്ലബ്ബ്

No comments: