Thursday, July 9, 2009

സൂര്യ ഗ്രഹണം ജൂലായ് ഇരുപത്തി രണ്ടിന്


ഈ നൂറ്റാണ്ടിലെ സമ്പൂര്ണ സൂര്യ ഗ്രഹണം ജൂലായ് ഇരുപത്ത്തിരണ്ടിനാണ് ........
സൂര്യ ഗ്രഹനത്തോടനുബന്ധിച്ചു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില് ജൂലായ് ഇരുപത്തി ഒന്നുമുതല് ഇരുപത്തി മൂന്നു വരെ ഭോപ്പാലില് വച്ചു നടക്കുന്ന സൂര്യ ഗ്രഹണ നിരീക്ഷണ കാംപിലേക്ക് നമ്മുടെ സയന്സ് ക്ലബ് അംഗങ്ങളായ കഷ്യപ് വിഷ്ണു, മിഥുന് പ്രദീപ്കുമാര് എന്നിവരെ ക്ഷണിച്ചിരിക്കുന്നു....

വിജയാശംസകള്....

Tuesday, June 9, 2009

ലോക പരിസ്ഥിതി ദിനം










ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികള്‍




രാവിലെ അസ്സംബ്ലിയില്‍ പ്രതിന്ജ്ഞ.......




ജൂനിയര്‍ ചേംബറിന്റെ ആഭിമുഖ്യത്തില്‍ ആര്യ വെപ്പ് നടല്‍ ........




പരിസ്ഥിതി ദിന ക്വിസ് .......




പരിസ്ഥിതി ദിന റാലി ......




എം എല്‍ എ യുടെ നേതൃത്വത്തില്‍ മരം നടല്‍....




എന്നിവ വിജയകരമായി നടന്നു......




Friday, March 6, 2009

സ്കൂള്‍ ക്യാമ്പസിന്റെ ജൈവ-ഭൌതിക മാപ്പിംഗ്




കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ച മറ്റൊരു പ്രൊജക്ടാണ് , സ്കൂള്‍ ക്യാമ്പസിന്റെയും പരിസരത്തെയും ജൈവ ഭൌതിക മാപ്പിംഗ്


സ്കൂളിന്റെ ഭൌതികവും ജൈവികവുമായ അവസ്ഥ അറിയുക , മാപ്പ് തയ്യാറാക്കുക,


ജല ഉപഭോഗം , വൈദ്യുത ഉപഭോഗം, വെസ്റ്റ് മാനെജ്മെന്റ് , ദിസ്സാസ്റെര്‍ മാനെജ്മെന്റ്


എന്നിവ പഠനത്തില്‍ ഉള്‍പ്പെടുന്നു....

Wednesday, January 21, 2009

ട്രാഫിക് സെമിനാര്‍




പ്രോജക്റ്റിന്റെ ഭാഗമായുള്ള സെമിനാര്‍ ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ ശ്രീ എം വി ഷാജി സാര്‍ നിര്‍വഹിച്ചു. ഹെട്മിസ്ട്രസ് ശ്രീമതി കെ വി ഐഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക ലത ടീച്ചര്‍ മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
പറവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ശ്രീ ജോജി.പി.ജോണ് , ശ്രീ ശിവന്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.

Sunday, January 4, 2009

ട്രാഫിക് വാരാചരണം

നമ്മുടെ വിദ്യാലയത്തിലെ എസ് എന്‍ വി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ചെയ്തുകൊണ്ടിരിക്കുന്ന രണ്ടു പ്രോജക്ടുകള്‍ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രോജക്ടുകളില്‍ ഒന്ന്‍ - "പറവൂര്‍ നഗരത്തിലെ റോഡ് ഗതാഗതം, വാഹനങ്ങളുടെ അവസ്ഥ, മറു പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു പഠനം " എന്നതാണ് . പ്രോജക്ടിന്റെ ഭാഗമായി, ഈ വര്‍ഷത്തെ ദേശീയ ട്രാഫിക് വാരാചരണത്തൊടനുബന്ധിച് ട്രാഫിക് സുരക്ഷയെക്കുറിച്ച് ഒരു സെമിനാര്‍ ഇന്നു ഉച്ചയ്ക്ക് രണ്ടു മണിക്ക് ലൈബ്രറി ഹാളില്‍ വച്ചു നടക്കുന്നു. പരവൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാര്‍ നയിക്കുന്നു. എല്ലാവരെയും സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു.

എന്ന്

സെക്രട്ടറി
എസ് എന്‍ വി സയന്‍സ് ക്ലബ്ബ്

Monday, October 6, 2008

ദര്പ്പണം - മിനി മാഗസിന് പ്രകാശനം


എസ് എന് വി സയന്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് തയ്യാറാക്കിയ കൊച്ചു ശാസ്ത്ര മാസികയുടെ പ്രകാശനം ബഹുമാനപ്പെട്ട പ്രിന്സിപ്പാള് ശ്രീ എം വി ഷാജി സാര് നിരവഹിച്ചു .....ഹെട്മിസ്ട്രെസ്സ് ശ്രീമതി കെ വി ഐഷ അധ്യക്ഷത വഹിച്ചു.ശ്രീമതി പി ആര് ലത , ശ്രീമതി സി ആര് ബീന എന്നിവര് സംസാരിച്ചു.

Friday, October 3, 2008

പൊക്കാളി പ്രോജക്റ്റ്








ഏഴിക്കര പഞ്ചായത്തിലെ പൊക്കാളി കൃഷി രീതിയും അവിടുത്തെ ജൈവവൈവിധ്യവും ഒരു പഠനം എണ്ണ വിഷയത്തില്‍ സയന്‍സ് ക്ലബ്ബ് അങ്ങന്ങള്‍ ചെയ്ത പ്രോജക്റ്റ് സംസ്ഥാന ബാലശാസ്ത്ര കോണ്ഗ്രസ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ , എന്നിവയ്ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു.








Tracked by Histats.com